ശാലോം മീഡിയ ഒരുക്കുന്ന ബ്രൂഡര്‍ ക്ലൗസ് തീര്‍ത്ഥാടനവും ത്രിദിനതാമസധ്യാനവും സ്വിറ്റസര്‍ലന്‍ഡില്‍
സ്വിറ്റസര്‍ലണ്ടിന്റെ മദ്ധ്യസ്ഥനായി അറിയപ്പെടുന്ന ബ്രൂഡര്‍ നിക്കോളാസിന്റെ ജന്മദേശത്ത് ശാലോം മീഡിയ ത്രിദിന ദ്യാനവും തീര്‍ത്ഥാടനവും ഒരുക്കുന്നു. ഫ്ലൂയേലിയിലെ വിശുദ്ധ നിക്കോളാസ് ജനിച്ചു വളര്‍ന്ന് മൃതിയടഞ്ഞ സ്ഥലമായ സ്വിറ്റസര്‍ലണ്ടിലെ ഫ്ലൂയേലി റണ്ഫ്ട്ല് 2019 മാര്‍ച്ച് 28, 29, 30 (വ്യാഴം, വെള്ളി, ശനി) തീയതികളിലായനി റസിഡന്റ് ധ്യാനം നടക്കുന്നത്.
ഷെവലിയാര്‍ ബെന്നി പുന്നത്തറ, ഫാ. ജില്ട്ടോ ജോര്‍ജ് സി.എംഐ, ബ്രദര്‍ സിബി തോമസ് എന്നിവരാണ് ത്രിദിന-തീര്‍ത്ഥാടന-താമസധ്യാനം നയിക്കുന്നത്. താമസം, ഭക്ഷണം, യാത്ര ഉള്‍പ്പെടെ ധ്യാനത്തില്‍ പങ്കെടുക്കാനുള്ള രെജിസ്ട്രേഷന് ഫീസ് 450 യൂറോ ആയിരിക്കും.
കുടുംബജീവിതക്കാരനും പത്തുമക്കളുടെ പിതാവുമായിരുന്നു ഫ്ലൂയേലിയിലെ വിശുദ്ധ നിക്കോളാസ്. ജീവിച്ചിരുന്നപ്പോള്‍ത്തന്നെ വിശുദ്ധനെന്ന് ആദരിക്കപ്പെട്ട അദ്ദേഹം കര്ഷകന്, താപസന്, മിസ്റ്റിക്, ഉപദേഷ്ട്ടാവ്, മദ്ധ്യസ്ഥന്‍ എന്നിങ്ങനെ വിവിധ ജീവിതമേഖലകളില്‍ അനേകര്‍ക്ക് മാതൃകയായിരുന്നു. അന്‍പതാം വയസ്സില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥം കണ്ടെത്താനുള്ള തീവ്രമായ ദാഹത്താല്‍ വേട്ടയാടപ്പെട്ട്, തന്റെ ജീവിതത്തിലെ എല്ലാ മഹോന്നതപദവികളും സ്ഥാനമാനങ്ങളും ഈ ലോകജീവിതത്തിന്റേതായ എല്ലാ സൗഭാഗ്യങ്ങളെയും തന്റെ പ്രിയപ്പെട്ടവരെയും വിട്ടുപേക്ഷിച്ചു ഏകാന്തതയുടെ വിജനതയില്‍ പത്തൊന്‍പത് വര്‍ഷക്കാലം കേവലം ദിവ്യകാരുണ്യം മാത്രം ഭുജിച്ചു ജീവിച്ച അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും പ്രാര്‍ത്ഥനയും മാദ്ധ്യസ്ഥവും ഇന്നും അനേകര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രതീക്ഷയറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരവും അസാധ്യങ്ങളെന്ന് കരുതുന്നവയ്ക്കു സാദ്ധ്യതകളുടെ പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ബ്രൂഡര്‍ നിക്കോളാസാണ് സ്വിറ്റസര്‍ലണ്ടിന്റെ മദ്ധ്യസ്ഥന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Shalom Media Austria
Tel: +43 6991 954 64 29
E-Mail: austria@shalommedia.org