മലയാളി വൈദികന്‍ മഹാരാഷ്ട്രയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനെ മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിലാബാദ് രൂപതയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നുള്ള ഫാ.ജെബിന്‍ മരുത്തൂരാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബാപ്പുപെട്ടിലെ റെയില്‍വേ ട്രാക്കിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ നിന്നും തെന്നിവീണ് അപകടം സംഭവിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. ഇടുക്കിയിലെ തങ്കമണി ഉദയഗിരി ഇടവകാംഗമാണ് ഇദ്ദേഹം കൂടുതല്‍ വ്യവരങ്ങള്‍ അറിവായിട്ടില്ല.