തണുത്ത വെള്ളം കുടിച്ചു ; ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

തണുത്ത വെള്ളം കുടിച്ച ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു. പെറുവിലെ ഒരു ലോക്കല്‍ ടീം താരമായ ലുഡ്വിന്‍ ഫ്‌ലോറസ് നോള്‍ എന്ന 27കാരനാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം കളിച്ചു കൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട നോള്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടനെ അദ്ദേഹം ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളം കുടിച്ചുവെന്നും ഉടനെ നെഞ്ചു വേദനയനുഭവപ്പെട്ടെന്നും ഭാര്യ പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

ശരീരം ചൂടുപിടിച്ചിരിക്കെ തണുത്ത വെള്ളം കുടിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തണുത്ത വെള്ളം നോളിന്റെ ഹൃദയമിടിപ്പ് വ്യത്യാസം വരുത്തിയെന്നും അങ്ങനെയാണ് ഹൃദയാഘാതമുണ്ടായതെന്നുമാണ് ഡൊക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ലോസ് റേഞ്ചേഴ്‌സ് എന്ന ലോക്കല്‍ ടീമിലാണ് ഇദ്ദേഹം കളിച്ചു കൊണ്ടിരുന്നത് .