തെര.കമ്മീഷന്‍ വിവേചനം കാണിക്കുന്നു എന്ന് രാഹുൽ ഗാന്ധി

തെര.കമ്മീഷന്‍ വിവേചനം കാണിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും നടപടി എടുക്കാത്ത കമ്മീഷന്‍ പരാതിയില്‍ നടപടി എടുക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയെന്നും ബിജെപിയുടെ ചട്ടലംഘന പരാതിക്ക് നല്‍കിയ മറുപടിയില്‍ രാഹുല്‍ വ്യക്തമാക്കി.

ആദിവാസികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന പരാമര്‍ശത്തില്‍ ചട്ടലംഘനം ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നയത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് മറുപടി നല്‍കിയ രാഹുല്‍ പരാതി തള്ളണമെന്നും ആവശ്യപ്പെട്ടു. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം കമ്മീഷന്‍ വിലക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുത്. ഏകപക്ഷീയമായ സമീപനം കമ്മീഷന്‍ കൈകൊള്ളരുത്.