കാമുകന്റെ ഒപ്പം ഒളിച്ചോടിയ യുവതിയുടെ കുട്ടി പൊള്ളലേറ്റ നിലയില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

പാലക്കാട് നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് നടക്കാവില്‍ നിന്നാണ് മൂന്നര വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ് പരിക്കുകളോടെ കണ്ടെത്തിയത്.

പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും കാലിലും പൊള്ളിയ നിലയിലാണ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.