ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിരോധിച്ചു

അമിതമായ രീതിയില്‍ രാസ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളത് കാരണം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ രണ്ട് ബാച്ചുകളുടെ വില്‍പ്പന രാജസ്ഥാനില്‍ നിരോധിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളറാണ് ഉത്തരവിട്ടത്. BB58177, BB58204 എന്നീ രണ്ടു ബാച്ചുകളാണ് നിരോധിച്ചത്.

രാജസ്ഥാനില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ അംശം ഷാംപൂവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് നടപടി.വിപണിയിലുള്ള മറ്റ് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദേശമുണ്ട്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.