ഓവര്‍സീസ് എന്‍ സി പി ഇഫ്താര്‍ സംഗമം 2019 സംഘടിപ്പിച്ചു

ഓവര്‍സീസ് എന്‍ സി പി കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം 2019 മെയ് 31 വെളളിയാഴ്ച വൈകീട്ട് 5.30 മുതല്‍ അബ്ബാസിയ കെ. എ. കെ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമന്റ് സ് കുവൈറ്റ്, മുഖ്യ പ്രായോജകരായ ചടങ്ങ് മതേതരത്വം വിളിച്ചോതുന്നതും, വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായിരുന്നു. ഇഫ്താര്‍ സംഗമത്തില്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ബ്രൈറ്റ് വര്‍ഗ്ഗീസ്സ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൂരജ് പൊന്നേത്ത്, നോബിള്‍ ജോസ്, ഓം പ്രകാശ്, സണ്ണി മിറാന്‍ഡ, ജോഫി മുട്ടത്ത്, പ്രകാശ് ജാദവ് എന്നിവര്‍ സംഗമത്തിന് നേതൃത്വവും നല്‍കി.

സിദ്ദീഖ് ഹസ്സന്‍-കെ ഐ ജി, മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ മുഖ്യാതിഥികളും ,ലോക കേരള സഭാംഗങ്ങളുമായ സാം പൈനമൂട്, തോമസ് മാതു കടവില്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, പ്രവീണ്‍ നന്തിലത്ത്-കേരള അസോസിയേഷന്‍, ബിനോയ് സെബാസ്റ്റ്യന്‍- ഭാരതീയ പ്രവാസി പരിഷത്ത്, പി.ജി.ബിനു- വോയ്‌സ് കുവൈറ്റ്, വി പി മുകേഷ്- കല ആര്‍ട്ട് കുവൈറ്റ്, സുനില്‍ രാപ്പുഴ- സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, രഞ്ചിത് ജോണി – കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന്‍, ബിനു സുകുമാരന്‍ – ടെക്‌സാസ് കുവൈറ്റ്, ഷൈജിത്ത്-കോഴിക്കോട് ജില്ല അസോസിയേഷന്‍, തമ്പി ലൂക്കോസ് -കൊല്ലം ജില്ല അസോസിയേഷന്‍, ഹുമയൂണ്‍- പി സി എഫ് കുവൈറ്റ്, ഡാര്‍വിന്‍ പിറവം -സ്‌നേഹവീട് ഗ്ലോബല്‍, ശ്രീകുമാര്‍ – റോയല്‍ കളേഴ്‌സ് കുവൈറ്റ്, ആര്‍ട്ടിസ്റ്റ് ശശി കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, ഷാജി – ഫോക്കസ് കുവൈറ്റ്, ശ്രീബിന്‍ ശ്രീനിവാസന്‍ – ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍. കുവൈറ്റ് ചാപ്റ്റര്‍, ഷമീര്‍-സൗഹൃദം കുവൈറ്റ് തുടങ്ങിയവര്‍ പങ്കെടുത്ത സംഗമത്തില്‍ ഒ എന്‍ സി പി ട്രഷറര്‍ ആര്‍ട്ടിസ്റ്റ് രവീന്ദ്രന്‍ നന്ദി പറഞ്ഞു.