ആത്മഹത്യ ചെയ്ത വ്യവസായിയുടെ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാനാകില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറി
അന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള വിവാദങ്ങള്‍ തുടരുന്ന സമയത്തും വ്യവസായിയുടെ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാനാകില്ലെന്ന് ഉറപ്പിച്ചു പുതിയ നഗരസഭാ സെക്രട്ടറി.
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസാസി സാജന്റെ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടന്ന് ആന്തൂരിലെ പുതിയ നഗരസഭാ സെക്രട്ടറി എം സുരേശന് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ല. അഞ്ചിലധികം അപാകതകള്‍ പരിശോധനയില്‍ കണ്ടെത്തി. ഇവ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടന്നും സെക്രട്ടറി പറഞ്ഞു.
ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞു വര്‍ഷങ്ങളായി നഗരസഭ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മനോ വിഷമം കാരണമാണ് സാജന് ആത്മഹത്യ ചെയ്തത്.