ജമ്മു കാശ്മീര്‍ ; അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നത തല യോഗം
അടിയന്തരാവസ്ഥ തുടരുന്ന ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ഉന്നതതല യോഗം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി), റോ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജമ്മു-കശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ പ്രദേശവസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം, ജമ്മു-കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. 15 ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂളുകള്‍ ഇന്ന് തുറന്നിരുന്നു. കശ്മീരില്‍ 190 പ്രൈമറി സ്‌കൂളുകള്‍ തുറന്നു. കൂടാതെ, സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, ജമ്മുവില്‍ എല്ലാ സ്‌കൂളുകളും കോളേജുകളും തുറന്നു. ഇവിടെ ജനജീവിതം സാധാരണ നിലയിലാണ് എന്നാണ് വിവരം.