ഇനി വയ്യ മടുത്തു ; തനിക്കെതിരെ സിനിമാ മേഖലയിലെ ഭീഷണികള്‍ തുറന്നു പറഞ്ഞു ഷൈന്‍ നിഗം
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഒരാളാണ് അന്തരിച്ച പഴയ കാല മിമിക്രി കലാകാരനും സിനിമാ താരവുമായ അബിയുടെ മകനായ ഷൈന്‍ നിഗം. കൈ നിറയെ സിനിമകളുമായി സിനിമാ രംഗത് സജീവമാണ് ഷൈന്‍ ഇപ്പോള്‍. ഷൈന്‍ നായകനായ ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ തനിക്ക് എതിരെ സിനിമാ ലോകത് ഭീഷണികള്‍ ഉണ്ട് എന്നാണ് ഷൈന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ഷൈന്‍ ഇപ്പോള്‍ അഭിനയിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് തനിക്ക് എതിരെ വധഭീഷണി മുഴക്കുന്നു എന്ന് ലൈവ് വീഡിയോയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഗുഡ് വില്‍ എന്റെര്‍റ്റൈനെര്‍സ് കമ്പനിയുടെ മുതലാളി ജോബി ജോര്‍ജിന് എതിരെയാണ് ഷൈന്‍ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഗെറ്റപ്പ് മാറ്റത്തിന്റെ പേരിലാണ് തനിക്ക് ഇപ്പോള്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് എന്നും അബിക്കയുടെ മകനെന്ന പേരില്‍ തനിക്ക് ധാരാളം അവഗണനകള്‍ നേരിടേണ്ടി വരുന്നുണ്ട് എന്നും ഷൈന്‍ പറയുന്നു. സിനിമാ ലോകം തന്നെ മടുത്ത അവസ്ഥയിലാണ് താനെന്നും ഷൈന്‍ പറയുന്നു.
അതേസമയം നിര്‍മാതാക്കളായ ജോബി ജോര്‍ജ്ജ്, വര്‍ണചിത്ര സുബൈര്‍ എന്നിവര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഷൈന്‍ ഇരയാവുകയാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇരുവരും തമ്മില്‍ പ്രകോപനപരമായി സംസാരിക്കുന്നതാണ് ശബ്ദ രേഖ ലഭിച്ചു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
വധഭീഷണി സംബന്ധിച്ച് ഷെയ്ന്‍ ‘അമ്മ’യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. രണ്ട് സിനിമകളില്‍ ഒരേസമയം ഡേറ്റ് നല്‍കുകയും തുടര്‍ന്ന് മുടിവെട്ടിയത് നിശ്ചയിച്ചതിനും അപ്പുറമാവുകയും ചെയ്തതിനേത്തുടര്‍ന്ന് ഉണ്ടായ പ്രശ്നമാണ് ഇത്രയും വഷളായത് എന്ന് ഷെയ്ന്‍ പരാതിയില്‍ പറയുന്നു.