നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യ അഡാപ്‌റ്റേഷന്‍ പ്രോഗ്രാം, അവസരമൊരുക്കി ഡാന്യൂബ് കൊച്ചി

കൊച്ചി: യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയമായ രാജ്യമായ ജര്‍മനിയില്‍ നേഴ്സുമാര്‍ക്ക് സുവര്‍ണ്ണ അവസരം. ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ ഒഴിവ് വന്നിരിക്കുന്ന തൊഴിലവസരങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്‍ക്കുന്ന കണക്കുകള്‍ ജര്‍മന്‍ സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ട സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെ സ്ഥാപനങ്ങള്‍ നേഴ്സുമാമാരെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

അതേസമയം ജര്‍മന്‍ ഭാഷ സ്വായത്തമാക്കിയാലേ ജര്‍മനിയില്‍ ജോലിചെയ്യാന്‍ കഴിയു. ഭാഷയില്ലാതെ ജോലിയില്ല. ഇന്ത്യയില്‍ തന്നെ ജര്‍മന്‍ ഭാഷ പഠിച്ചു ചിലവുകള്‍ ഇല്ലാതെ തന്നെ ഒരാള്‍ക്ക് ജര്‍മനിയില്‍ ജോലി കണ്ടെത്താവുന്നതാണ്. ബി ടു ലെവല്‍ ജര്‍മന്‍ ഉള്ളവര്‍ക്കാണ് ജര്‍മ്മനിയില്‍ നേഴ്‌സ് ആയി ജോലിചെയ്യാന്‍ കഴിയു. എന്നാല്‍ ‘ബി വണ്‍’ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ജര്‍മനിയില്‍ എത്തി ബി ടു ലെവല്‍ ജര്‍മന്‍ പഠിക്കാനും അഡാപ്‌റ്റേഷന്‍ പ്രോഗ്രാം (നോസ്ട്രിഫികാറ്റ്‌സിയോണ്‍ അല്ലെങ്കില്‍ അനര്‍ക്കെന്നുങ് എന്ന് ജര്‍മന്‍ ഭാഷയില്‍ പറയും) ചെയ്യാനും ഇപ്പോള്‍ അവസരമുണ്ട്.

ഈ മേഖലയില്‍ ഇന്ത്യയില്‍ നഴ്സുമാര്‍ക്ക് യാതൊരു സര്‍വീസ് ചാര്‍ജ്ജും, ഏജന്റ് ഫീസും ഇല്ലാതെ സൗജന്യമായിത്തന്നെ ജര്‍മനിയിലെത്തി ഈ പ്രോസസ്സ് തുടങ്ങാവുന്നതാണ്. ബി വണ്‍ ഭാഷാസര്‍ട്ടിഫിക്കറ്റ് ഉള്ളവരെ ഹോസ്പിറ്റല്‍ തന്നെ ബി ടു ലെവല്‍ സൗജന്യമായി പഠിപ്പിക്കുകയൂം നഴ്‌സിംഗ് ഡിഗ്രിയുടെ വാലിഡേഷന്‍ നടത്തികൊടുക്കയും ചെയ്യും. ഈ സമയം നഴ്‌സിംഗ് അസിസ്റ്റന്റ് ആയി ഹോസ്പിറ്റലില്‍ അനുവദനീയമായ സമയം ജോലിയും ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ ജെ.ആര്‍.ബി.സി.ജി ഓസ്ട്രിയയുടെ സഹസ്ഥാപനമായ ഡാന്യൂബ് കരിയേഴ്സിന്റെ കൊച്ചി ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇമെയില്‍: info@danubecareers.com
ഫോണ്‍: 04842324433, 04843577501
വാട്ട്സ്ആപ്: +91 96330 32555
www.danubecareers.com