നഴ്സിംഗ് ജര്‍മ്മനിയില്‍: അറിയേണ്ടതെല്ലാം
ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയ രാജ്യമായ ജര്‍മ്മനി നേഴ്സുമാരെ മാടിവിളിക്കുന്നു. ജര്‍മ്മന്‍ ഭാഷയില്‍ അത്യാവശ്യം യോഗ്യത നേടിയാല്‍ ജര്‍മ്മനിയില്‍ അതിവേഗം നിയമനം നേടാം. ഇതിനോടകം നൂറുകണക്കിന് നേഴ്സുമാര്‍ ജര്‍മ്മനിയില്‍ എത്തിയെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ജര്‍മന്‍ ഭാഷ പഠിക്കാനും ചിലവുകുറഞ്ഞ മാര്‍ഗ്ഗത്തിലൂടെ ജര്‍മ്മനിയില്‍ ജോലി നേടിയെടുക്കാനും കൊച്ചിയും യൂറോപ്പും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്യൂബ് കരിയേഴ്സ് ഇപ്പോള്‍ അവസരമൊരുക്കിയിട്ടുണ്ട്.
നിങ്ങള്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ ‘ബി-വണ്‍’ സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണെങ്കില്‍ ജര്‍മ്മനിയില്‍ എത്തി ജോലി ആരംഭിക്കാനും അതോടൊപ്പം ബി-ടു ലെവല്‍ പഠിക്കാനും അഡാപ്റ്റേഷന് പ്രോഗ്രാം (നോസ്ട്രിഫികാറ്റ്സിയോണ്/ അനര്ക്കെന്നുങ്) വളരെ കുറഞ്ഞ ചിലവില്‍ ചെയ്യാനും അവസരമുണ്ട്.
അതേസമയം ജര്‍മ്മന്‍ ഭാഷ ഇല്ലാത്തവര്‍ക്ക് അവര്‍ ആയിരിക്കുന്ന സ്ഥലത്ത് ഓണ്‍ലൈന്‍ ആയോ, ബ്ലെന്‍ഡഡ് ആയോ അതുമല്ലെങ്കില്‍ റെഗുലര്‍ ആയിട്ടോ പഠിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പഠനം ആരംഭിച്ച് ഭാഗികമായി പഠനം നടത്തിയശേഷം, ബാക്കി കോഴ്സുകള്‍ യൂറോപ്പില്‍ എത്തി പൂര്‍ത്തികരിക്കാനും തുടര്‍ന്ന് ജര്‍മ്മനിയില്‍ ജോലി നേടാനും സാധിക്കുന്ന പദ്ധതികളും ഡാന്യൂബ് അവതരിപ്പിച്ചട്ടുണ്ട്.
ജര്‍മ്മനിയില്‍ നഴ്സിംഗ് പഠിക്കാം:
പന്ത്രണ്ടാം ക്ലാസ്സില്‍ (+2) സയന്‍സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് ജര്‍മ്മനിയില്‍ നഴ്സിംഗ് പഠിക്കാന്‍ അവസരമുണ്ട്. താല്പര്യമുള്ള കുട്ടികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പഠനം ജൂലൈ മാസത്തില്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ ഡാന്യൂബ് കരിയേഴ്സിന്റെ കൊച്ചി ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
ഇമെയില്‍: info@danubecareers.com
ഫോണ്‍: 96330 32555
വാട്ട്സ്ആപ്: 96330 32555
www.danubecareers.com