ബലാത്സംഗ കൊലപാതകം തടയാന്‍ : സ്ത്രീകള്‍ കോണ്ടം കരുതുക, ആക്രമിയുമായി സഹകരിക്കുക ; വിവാദമായി സംവിധായകന്റെ കുറിപ്പ്

പീഡിപ്പിക്കാന്‍ വരുന്നവരോട് സ്ത്രീകള്‍ സഹകരിച്ചാല്‍ ബലാത്സംഗം തടയാന്‍ സാധിക്കുമെന്ന് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. തെലങ്കാനയില്‍ മൃഗഡോക്ടര്‍ ബാലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഡാനിയേലിന്റെ വിവാദ നിര്‍ദേശങ്ങള്‍.

സ്ത്രീകള്‍ കോണ്ടം കൈവശം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാന്‍ അക്രമം ഒഴിവാക്കാമെന്നുമാണ് ഡാനിയേല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് വേണ്ടി പ്രത്യേകം പദ്ധതി കൊണ്ടുവരേണ്ടതുണ്ടെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു. തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇയാള്‍ .

ബലാത്സംഗം നേരിടാന്‍ സ്ത്രീകള്‍ കൈക്കൊള്ളേണ്ട മുന്‍ കരുതലുകള്‍ എന്ന മുഖവരയോടെയാണ് സംവിധായകന്‍ കുറിപ്പ് പങ്കുവച്ചത്. ബലാത്സംഗം വലിയ കാര്യമല്ലെന്നും അതിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണെന്നും ഡാനിയേല്‍ കുറിച്ചു. ബലാത്സംഗവും കൊലപാതകവും ആവര്‍ത്തിക്കാനുള്ള പ്രധാനകാരണക്കാര്‍ സമൂഹവും വനിതാ സംഘടനകളുമാണ്.

ബലാത്സംഗം ചെയ്യുന്നവര്‍ക്ക് നിയമം ഇളവ് നല്‍കിയാല്‍ കൊലപാതകമുണ്ടാകില്ല. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിടണം. അങ്ങനെയാണെങ്കില്‍ കൊലപാതകത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് രക്ഷപ്പെടാമെന്നും ഡാനിയേല്‍ പറഞ്ഞുവയ്ക്കുന്നു.

അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണം. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെക്കുറിച്ച് ബോധവത്ക്കരിക്കണം. പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല. നിര്‍ഭയ ആക്ട് പ്രാബല്യത്തില്‍ വന്നതിന് ശേഷവും പീഡനങ്ങള്‍ തുടരുകയാണ്. വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാകുന്നില്ല. ലാദനെ കൊന്നാല്‍ തീവ്രവാദവും ഇല്ലാതാകുന്നില്ലെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടേണ്ടത് പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമാണ്. 18 വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വയ്ക്കണം. ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ലെന്നും ഡാനിയേല്‍ പറയുന്നു.

18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം ( പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല). വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല.

ഇതുപോലെ തന്നെയാണ് നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക.

ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു. -ഡാനിയേല്‍ കുറിച്ചു. എന്നാല്‍, സംഭവം വിവാദമയതോടെ ഇയാള്‍ ഫേസ്ബുക്കില്‍ നിന്നും കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് മറ്റൊരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു.