പൗരത്വ ഭേദഗതി നിയമം ; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

INDIA/
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 8 വരെ രാജ്ഘട്ടില്‍ സത്യഗ്രഹ സമരം നടത്തും.കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുക്കമെന്നും കോണ്‍ഗ്രസ് നേതൃത്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ബ്ലോക്ക് തലങ്ങളില്‍ കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിടിച്ചിരുന്നു. കോണ്ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28 ന് രാജ്യവ്യാപകമായി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പതാക ജാഥക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാസം നടന്ന ഭാരത് ബചാവോ റാലിയുടെ വിജയം കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഊര്‍ജമാണ് പകര്‍ന്നിരിക്കുന്നത്.