കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴും; കുമാരസ്വാമി, ഒരു മന്ത്രിയടക്കം ബിജെപിയില്‍ ചേരും

കര്‍ണാടകയിലെ കോണ്‍?ഗ്രസ് സര്‍ക്കാര്‍ ഉടനെ താഴെവീഴുമെന്ന് പ്രവചിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. മന്ത്രിമാരിലൊരാള്‍ ബിജെപിയില്‍ ചേരും. അദ്ദേഹത്തിനൊപ്പം അറുപതോളം കോണ്‍?ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക് പോകുമെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

ഒരു മന്ത്രി 50-60 എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിയിലേക്ക് ചേരും. കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ നിലംപതിക്കും. എന്തും സംഭവിക്കാം. അവരിലാര്‍ക്കും വിശ്വാസ്യതയും സത്യസന്ധതയുമില്ല’- ഹസനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുമാരസ്വാമി പറഞ്ഞു. ആരാണ് ആ നേതാവ് എന്ന ചോദ്യത്തിന് അത്തരം അധമമായ പ്രവര്‍ത്തി ചെറിയ നേതാക്കളില്‍ നിന്നുണ്ടാകില്ലെന്നും സ്വാധീനമുള്ള വ്യക്തികള്‍ക്കേ അതു ചെയ്യാന്‍ കഴിയൂ എന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി.

ബിജെപിയും ജെഡിഎസും കര്‍ണാടക സര്‍ക്കാര്‍ താഴെവീഴുമെന്ന് പകല്‍ക്കിനാവ് കാണുകയാണ് എന്നാണ് കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ‘വെള്ളത്തില്‍ നിന്ന് കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയാണ് ബിജെപിയും ജെഡിഎസും, മായികസ്വപ്നം കാണുകയാണ് അവര്‍, എന്തു ചെയ്യാനാണ്!’- സിദ്ധരാമയ്യ പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഒന്നിച്ചു മത്സരിക്കാനാണ് ബിജെപിയുടെയും ജെഡിഎസിന്റെയും തീരുമാനം. ന്യൂനപക്ഷ വികസന വകുപ്പിന് കൂടുതല്‍ ഫണ്ട് അനുവദിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടിയെ പ്രീണന രാഷ്ട്രീയം എന്ന് കുമാരസ്വാമി കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്?ഗഡ് നിയമസഭകളിലേക്കുള്ള ബിജെപിയുടെ വന്‍ വിജയത്തിന് കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.