കുറ്റവാളികളെ എത്രയും പെട്ടെന്ന് വധിക്കണമെന്നു നിര്‍ഭയയുടെ അമ്മ

നിര്‍ഭയക്കേസില്‍ പ്രതികളുടെ വധ ശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്ന ആവശ്യവുമായി നിര്‍ഭയയുടെ അമ്മ. ശിക്ഷ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം മുന്നില്‍ക്കണ്ട് വീണ്ടും ഹര്‍ജിയുമായി ഡല്‍ഹി പട്യാല കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് അമ്മ. പ്രതികളുടെ വധ ശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്നാണ് അവര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്. ജനുവരി 7 വരെയായിരുന്നു Mercy Petition സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്.

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സമര്‍പ്പിച്ചിരുന്ന പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത എന്നിവരുടെ റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി 2018 ജൂലൈയില്‍ തള്ളിയിരുന്നു. ഇതോടെ കേസിലെ പ്രതികള്‍ക്കെല്ലാം വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ രക്ഷപെടാന്‍ പവന്‍ ഗുപ്ത നടത്തിയ അവസാന ശ്രമവും പാഴായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല എന്നു വരുത്തിതീര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്. എന്നാല്‍ പ്രതി കോടതിയെ കബളിപ്പിക്കുകയാണ് എന്ന് കോടതി കണ്ടെത്തുകയും പവന്റെ അഭിഭാഷകന്‍ എ പി സി0ഗിന് 25,000രൂപ പിഴയും ചുമത്തുകയുമായിരുന്നു.

2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീടിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.