പ്രധാനമന്ത്രി രാജിവച്ചു

ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചരുക് ആണ് രാജിവച്ചത്. രാജി രാഷ്ട്രപതി വ്ളാഡിമിര്‍ സെലന്‍സ്‌കിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് രാജി. സെലന്‍സ്‌കിക്കെതിരെ ഹോഞ്ചരുക് നടത്തിയ മോശം പരാമര്‍ശങ്ങളുടെ ശബ്ദരേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് രാജി. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സംബന്ധിച്ച് രാഷ്ട്രപതിക്ക് വലിയ ധാരണയില്ലെന്നായിരുന്നു ഹോഞ്ചരുക്കിന്റെ വിവാദ പരാമര്‍ശം.

രാഷ്ട്രപതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഏടുക്കുക. പ്രധാനമന്ത്രി സമര്‍പ്പിച്ച രാജി പരിഗണിക്കുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി. മര്യാദയുടെയും വിശാലതയുടെയും ഉദാഹരണമാണ് തനിക്ക് രാഷ്ട്രപതിയെന്ന് രാജി സമര്‍പ്പിച്ചതിന് ശേഷം ഒലെക്സി ഹോഞ്ചരുക് ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി പദത്തില്‍ ആറ് മാസം തികയും മുന്‍പാണ് രാജി.