കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു
കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. വര്‍ക്കിംഗ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഉപാധ്യക്ഷ്യന്‍മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് വനിതകള്‍ മാത്രമാണ് പട്ടികയിലുള്ളത്. രണ്ടാം ഘട്ട പട്ടിക ഫെബ്രുവരി 10ന് പ്രഖ്യാപിച്ചേക്കും. എ-ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 130 പേരെ ഉള്‍പ്പെടുത്തി നല്‍കിയ ഭാരവാഹി പട്ടിക നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു.
ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവില്‍ കേരള നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചത്. പട്ടികയില്‍ എംഎല്‍എമാരെയോ എംപിമാരെയോ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്.
വൈസ് പ്രസിഡന്റുമാര്‍: ജോസഫ് വാഴയ്ക്കന്‍, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ശൂരനാട് രാജശേഖരന്‍, കെ.പി.ധനപാലന്‍, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി.പി.മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, കെ.സി റോസക്കുട്ടി, സി.പി.മുഹമ്മദ്, ശരത്ചന്ദ്രപ്രസാദ്.
ജനറല്‍ സെക്രട്ടറിമാര്‍: എ പാലോട് രവി, എഎ ഷുക്കൂര്‍, കെ സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പി എം നിയാസ്, പഴകുളം മധു, എന്‍ സുബ്രഹ്മണ്യന്‍, ജെയ്‌സണ്‍ ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെ പി അനില്‍കുമാര്‍, എ തങ്കപ്പന്‍, അബ്ദുള്‍ മുത്താലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീര്‍ ഹുസൈന്‍, ജി രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്രപ്രസാദ്, സി ആര്‍ മഹേഷ്, ഡി സുഗതന്‍, എം മുരളി, സി ചന്ദ്രന്‍, ടോമി കല്ലാണി, ജോണ്‍സണ്‍ എബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ പ്രവീണ്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം എം നസീര്‍, ഡി സോന, ഒ അബ്ദുള്‍ റഹ്മാന്‍ കുട്ടി, ഷാനവാസ് ഖാന്‍.