കേരളത്തില്‍ കൊറോണ ഭീഷണിയില്ല ; പരിശോധനാ ഫലങ്ങള്‍ എല്ലാം നെഗറ്റീവ്
ചൈനയെ ഭീതിയിലാഴ്ത്തി നൂറുകണക്കിന് ആളുകളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് കേരളത്തില്‍ എത്തിയിട്ടില്ല എന്ന് റിപ്പോര്‍ട്ട്. സംശയത്തിന്റെ പേരില്‍ കേരളത്തില്‍ ആശുപത്രിയില്‍ ഉള്ളവര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോ. ഷൗക്കത്തലി. വൈറസ് ബാധയെ നേരിടാന്‍ കേരളത്തില്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘാംഗമാണ് ഷൗക്കത്തലി.
പരിശോധന ഫലങ്ങള്‍ എല്ലാം നെഗറ്റീവാണെന്നും കേരളം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്നും സംഘം രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഘം അറിയിച്ചു.
ദൈനംദിനമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സംഘം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം നല്‍കും. ചൈനയില്‍ നിന്ന് എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.’ -കേന്ദ്രസംഘം വ്യക്തമാക്കി. ഇന്ത്യയില്‍ ആര്‍ക്കും ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസംഘം കൂട്ടിച്ചേര്‍ത്തു.