കേരളത്തിലും കൊറോണ വൈറസ് ; കണ്ടെത്തിയത് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയില്‍

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ബാധ കേരളത്തിലും. ചൈനയിലെ വുഹാനില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ പേരോ മറ്റ് വിദ്യാര്‍ത്ഥികളോ പുറത്തുവിട്ടിട്ടില്ല. വുഹാന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ആണെന്നാണ് വിവരം.

പരിശോധനയില്‍ ഈ വിദ്‌റയാര്‍ത്ഥിയുടെ രക്തസാമ്പിള്‍ പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി 27ഓളം സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റുമായി പരിശോധിച്ചത്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആറുപേരുടെ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചു.