ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വീണ്ടും തീപിടിത്തം
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വീണ്ടും തീപിടിത്തം. ആശുപത്രിയുടെ കാര്‍ഡിയാക് ന്യുറോ സെന്റെറിലാണ് അഗ്‌നിബാധയുണ്ടായത്. തീ പടര്‍ന്ന് പിടിച്ചപ്പോള്‍ തന്നെ രോഗികളെ അവിടെ നിന്നും ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.10 അഗ്‌നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.ആശുപത്രി കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് തീപിടിത്തം ഉണ്ടായത്.
ഒന്നാമത്തെ നില പൂര്‍ണമായും അഗ്‌നിക്കിരയായി .രണ്ടാമത്തെ നില ഭാഗീകമായി കത്തി നശിച്ച നിലയിലാണ് .റിസര്‍ച്ച് ലാബും ഡോക്റ്റര്‍മാരുടെ മുറികളും കത്തി നശിച്ചു. നേരത്തെ മൂന്ന് തവണ എയിംസില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. അഗ്‌നിശമന സേന ഉദ്യോഗസ്ഥരുടെയും എയിംസ് ഫയര്‍ ടീമിന്റെയും കൃത്യമായ ഇടപെടല്‍ ആണ് വലിയ അപകടം ഒഴിവാക്കിയത്. അതേസമയം എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് അറിവായിട്ടില്ല.