ആറു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് H1N1

സുപ്രീം കോടതിയിലെ ആറു ജഡ്ജിമാര്‍ക്ക് H1N1 ബാധ എന്ന് റിപ്പോര്‍ട്ട്. മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് H1N1 സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചിട്ടുണ്ട്.

നേരത്തെ സുപ്രീംകോടതിയിലെ കോടതി മുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കോര്‍ട്ട് മാസ്റ്റര്‍ കോടതി മുറിയില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ താമസിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.

ഇതിനുപിന്നാലെയാണ് ജഡ്ജിമാര്‍ക്ക് H1N1 പനി ബാധിച്ചെന്നും ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് യോഗം വിളിച്ചതുമായ വിവരങ്ങള്‍ പുറത്തുവരികയും ചെയ്തത്. അതേസമയം ഇത്രയും പേര്‍ക്ക് ഒരേ സമയം എങ്ങനെ H1N1 ബാധിച്ചു എന്നതും സംശയകരമാണ്.