ഇന്ത്യയില്‍ കൊറോണ പടരുന്നു ; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
ഇന്ത്യയിലും കൊറോണ വൈറസ് പടരുന്നു. രാജ്യത്ത് ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സിംഗ് പറയുന്നു. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എളുപ്പത്തില്‍ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാല്‍ ചെറിയ മുന്‍കരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
രാജ്യത്ത് വിവിധയിടങ്ങളില്‍ നിരീക്ഷണം തുടരുകയാണ്. നേരത്തെ ലിസ്റ്റ് ചെയ്ത 12 രാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്രവിമാന യാത്രികരേയും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി കൊറോണ ബാധ കണ്ടെത്തിയത് കേരളത്തിലായിരുന്നു. എന്നാല്‍ വൈറസ് ബാധ ഏറ്റ മൂന്നുപേരും ഇപ്പോള്‍ സുരക്ഷിതരാണ്.
ഇറ്റലിയില്‍ നിന്നെത്തിയ 21 അംഗസംഘത്തില 16 പേര്‍ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഡ്രൈവര്‍ക്കുമാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചവ്വാലയിലെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ ഒന്ന്, ആഗ്രയില്‍ ആറ്, തെലങ്കാനയില്‍ ഒന്ന്, കേരളത്തില്‍ 3(രോഗം ഭേദമായവര്‍) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍.