പാലക്കാട് അമ്മയും മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട് : നെന്മാറ ചേരാമംഗലത്ത് ആണ് സംഭവം. ചേരാമംഗലം സ്വദേശികളായ ഉഷ, മക്കളായ അനുശ്രീ (14), അഭിജിത്ത് (12) എന്നിവരാണ് തീ കൊളുത്തി മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ മേല്‍കൂരയിലൂടെ പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു.

വെള്ളം ഒഴിച്ച് തീയണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫല0. തീയണച്ച് കഴിഞ്ഞപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടാതെ അനുശ്രീയുടെ ചികിത്സയുമായി ബന്ധപ്പെട്ട മനോ വിഷമവും കുടുംബത്തിനുണ്ടായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.