കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കൊറോണ വൈറസ് ബാധയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും എറണാകുളം സിറ്റിയിലെ ചേരാനെല്ലൂര്‍, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം സ്വദേശി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് റൂറലിലെ കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിചിന്‍ കൃഷ്ണ, ആദര്‍ശ് എന്നിവര്‍ അറസ്റ്റിലായത്.

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് നവമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതാണ് ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എല്ലാത്തരം സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയവും പോലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. മുന്നറിയിപ്പ് ലഭിച്ചിട്ടും വ്യാജ വാര്‍ത്ത പടച്ചു വിടുന്നവരുടെ എണ്ണത്തില്‍ കുറവില്ല എന്നതാണ് സത്യം.