കൊവിഡ് 19 : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 73 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി. 56 ഇന്ത്യന്‍ പൗരന്‍മാര്‍ക്കും 17 വിദേശികള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കേരളത്തിലാണ് ഏറ്റവുമധികം വൈറസ് ബാധ. ഹരിയാനയില്‍ 14 വിദേശകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.രാജ്യത്ത് എത്തുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.ബാഗേജുകളുടെ പരിശോധന കൊറോണ ബാധിത രാജ്യങ്ങളി ല്‍ നിന്നുള്ളരുടെ ബാഗേജ് പ്രത്യേകം പരിശോധിക്കും.ഇതില്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേര്‍. ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിനെതിരെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്തെ വൃദ്ധദമ്പതികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കളമശേരിയില്‍ ചികിത്സയിലുള്ള മൂന്നു വയസുകാരന്റെയും മാതാപിതാക്കളുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതുപോലെ പുതിയ കൊവിഡ് 19 കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.