പത്തനംതിട്ടയില്‍ നിന്നും കൊറോണ ഭീതി ഒഴിയുന്നു : പുതിയ പരിശോധന ഫലങ്ങള്‍ നെഗറ്റീവ്
കൊറോണ ഭീതി ഒഴിഞ്ഞു പത്തനംതിട്ട. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നും പരിശോധനയ്ക്കയച്ച 8 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. പുതുതായി രണ്ട് പേരെയാണ് ഇപ്പോള്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 5468 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132 പേരുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ആകെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ 19 പേരാണ് ചികിത്സയിലുള്ളത്. മറ്റ് മൂന്ന് പേര്‍ രോഗ വിമുക്തരായി. മൂന്ന് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ചു വന്നിരുന്ന ഇറ്റലി സ്വദേശി, ലണ്ടനില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശി, ഇറ്റലിയില്‍ നിന്നും യുഎഇ വഴി വന്ന തിരുവനന്തപുരം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
ഇതില്‍ ഇറ്റലി സ്വദേശിയും ഇറ്റലിയില്‍ നിന്നുമെത്തിയ മലയാളിയും കഴിഞ്ഞ 14 ദിവസമായി നിരീക്ഷണത്തിലുള്ളവരാണ്. തിരുവനന്തപുരത്ത് മൂന്ന്, പത്തനംതിട്ടയില്‍ ഒന്‍പതും, കോട്ടയത്ത് രണ്ടും ഏറണാകുളത്ത് മൂന്നും തൃശ്ശൂരും കണ്ണൂരും ഓരോ കേസുകളും വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുമെന്നും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലുമുള്ള വിദേശികള്‍ നിരീക്ഷണത്തിലാണ്. അതേസമയം, 81 കേസുകളാണ് ഇതുവരെ ഇന്ത്യയിലൊട്ടാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതുപോലെ ഡല്‍ഹി ജനക്പുരി സ്വദേശിയായ 69കാരി മരിച്ചതോടെ രാജ്യാത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2 ആയി.