കൊറോണ ; ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 107 ആയി
ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 107 ആയി. 90 ഇന്ത്യക്കാരും 17 വിദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 31 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിന്റേതാണ് രാജ്യത്തെ ആദ്യ മരണം.ബുധനാഴ്ചയാണ് ഇയാള്‍ മരിച്ചത്. സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 നാണ് മുഹമ്മദ് ഹുസൈന്‍ എത്തിയത്.
ഡല്‍ഹി ജനക്പൂരി സ്വദേശിയായ 68 കാരിയാണ് മരിച്ച രണ്ടാമത്തെയാള്‍. ഡല്‍ഹി റാം മനോഹര്‍ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ഉംറയ്ക്ക് പോയി മടങ്ങിയെത്തി ചികിത്സയിലിരിക്കെ മരിച്ച ഒരാള്‍ക്ക് കൊറോണയെന്ന് സംശയമുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ബുല്‍ധാന ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന 71കാരനാണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്. ഉംറ നിര്‍വ്വഹിച്ചശേഷം സൗദി അറേബ്യയില്‍നിന്ന് മടങ്ങിയെത്തിയയാള്‍ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബുല്‍ധാനയിലെ സ്വകാര്യ ആശുപത്രിയില്‍ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.