സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; ഒരു ഡോക്ടര്‍ക്ക് കൂടി വൈറസ് ബാധ
സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചു. തിരുവനന്തപുരത്തെ ഒരു ഡോക്ടര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് 1ന് സ്പെയിനില്‍ നിന്നും തിരിച്ചെത്തിയ മലയാളി കൂടിയാണ് ഡോക്ടര്‍. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും നിരീക്ഷണത്തിലാണ്. ഉപരി പഠനവുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ സ്പെയിനിലേക്ക് പോയത്.
ഒരാള്‍ വിദേശിയും രണ്ടാമത്തെ ആള്‍ വിദേശ പരിശീലനം കഴിഞ്ഞു വന്ന ഡോക്ടറുമാണ്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടര്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
വീടുകളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വകുപ്പിന്റെ ടീം വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ നേരിട്ടെത്തി പരിശോധിക്കും. പ്രയാസങ്ങളും പ്രശ്‌നങ്ങളും മനസിലാക്കും. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വളണ്ടിയര്‍മാര്‍ എത്തിച്ച് നല്‍കും.
വിദേശികള്‍ ഇനി അധികം വരാന്‍ സാധ്യതയില്ല. ആരെങ്കിലും സംസ്ഥാനത്തെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ പരിശോധന ശക്തമാക്കും. ട്രെയിനിന് അകത്ത് പരിശോധിക്കുന്നതിന് പരിമിതിയുണ്ട്. യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം പരിശോധന നടത്തും. എല്ലാ യാത്രക്കാരും സഹകരിക്കുന്നുണ്ട്. പരിശീലനം ലഭിച്ച ടീമംഗങ്ങള്‍ നല്ല സേവനം കാഴ്ചവെക്കുന്നുണ്ട്. കൂടുതല്‍ പൊലീസുകാരെ സഹായത്തിന് ഉപയോഗിക്കും. ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കും.