മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കണം; അമിത വില ഈടാക്കുന്നത് തടയണം : ഹൈക്കോടതി
കൊറോണ ഭയത്തെ തുടര്‍ന്ന് വിപണിയില്‍ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ നടപടികള്‍ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മാസ്‌കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെയൊക്കെ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളെ അറിയിക്കണം.
മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം. അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി. നിലവില്‍ ആളുകള്‍ കൂടിച്ചേരുന്ന സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണമെന്ന് ഉത്തരവിറക്കാന്‍ സാധിക്കില്ല എന്നും കോടതി അറിയിച്ചു.
കൊവിഡ് പടരാതിരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.