കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
കൊച്ചി : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിന്നും കൊച്ചിയിലെത്തിയ യു.കെ പൗരനൊപ്പം ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു സ്ത്രീയടക്കം രോഗം സ്ഥിരീകരിച്ച 5 പേരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
ഇവരെ കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ഐസൊലേഷനിലുണ്ടായിരുന്നവരാണ് ഇവരെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ആദ്യം രോഗം സ്ഥിരീകരിച്ച യു.കെ പൗരന്റെ ആരോഗ്യനില തൃപ്തികരമല്ല എന്നാണ് റിപ്പോര്‍ട്ട്.
എല്ലാവരുടേയും പ്രൈമറി കോണ്‍ണ്ടാക്ട് കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന ബാക്കി 13 പേരുടെയും ഫലം നെഗറ്റീവാണ്. പത്തനംതിട്ടയില്‍ ഇന്ന് ലഭിച്ച 10 ഫലങ്ങള്‍ കൂടി നെഗറ്റീവ് ആണ്. നിലവില്‍ എറണാകുളം ജില്ലയില്‍ 4196 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഇതോടെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 30 ആയി.