കൊറോണ ; ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 10 ആയി
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 10 ആയി. മുംബൈ സ്വദേശിയായ 65കാരനാണ് അവസാനം മരിച്ചത്. തിങ്കളാഴ്ച രാവിലെ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇയാള്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.
യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ ഇദ്ദേഹം മാര്‍ച്ച് 15നു അഹമദാബാദിലേക്കും മാര്‍ച്ച് 20നു മുംബൈയിലേക്കും യാത്ര ചെയ്തു. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 500ലധികം കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 446 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37 പേരാണ് രോഗം സുഖപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.