കൊറോണ ; ക്വാറന്റീന്‍ ലംഘിച്ച് കൊല്ലം സബ് കളക്ടര്‍ മുങ്ങി
നാട്ടുകാരെ മുഴുവന്‍ വീട്ടിലിരിക്കാന്‍ പറഞ്ഞ സര്‍ക്കാരിന്റെ കീഴിലുള്ള സബ് കളക്ടര്‍ ക്വാറന്റീനില്‍ കഴിയുന്നതിന്റെ ഇടയില്‍ കേരളത്തില്‍ നിന്നും മുങ്ങി. കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയാണ് ക്വാറന്റീന്‍ മര്യാദ പാലിക്കാതെ മുങ്ങിയത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ പത്തൊന്‍പതാം തിയതി മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയപ്പോള്‍ അനുപം മിശ്ര അവിടെ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി.
യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടി ദൂഷ്യവും ഗുരുതര ചട്ടലംഘനവുമാണ്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശുകാരനാണ്. ഉത്തരവാദിത്തപ്പെട്ട ആരോടും പറയാതെയാണ് അദ്ദേഹം കൊല്ലത്തെ വീട്ടില്‍ നിന്ന് കടന്നുകളഞ്ഞത്. വിഷയത്തില്‍ സ്ഥിരീകരണം ഉണ്ടായതിനു ശേഷം പ്രതികരിക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. മൂന്ന് പേര്‍ വീതം കാസര്‍ഗോടും മലപ്പുറത്തും. തൃശൂരില്‍ രണ്ട് പേര്‍. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ വീതം. നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ളവര്‍ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവര്‍ 138 ആയി. ആറു പേര്‍ രോഗവിമുക്തരായിരുന്നു.









