ഏത്തമിട്ടത് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍ ; ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞിട്ടും 100 തവണ ഏത്തമിടീച്ചു
ലോക്ക് ഡൌണ്‍ തെറ്റിച്ചതിന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടീച്ചത് സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന വ്യക്തികളെയാണ് എന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് വന്ന ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ പ്രായമായവരെയടക്കം യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ നിര്‍ബന്ധിച്ച് ഏത്തമിടീച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശാരരീക അവശതകളുണ്ടെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇവരെകൊണ്ട് നൂറ് തവണ ഏത്തമിടീക്കുകയായിരുന്നെന്നാണ് പ്രദേശവാസി പറയുന്നത്.
യതീഷ് ചന്ദ്രയുടെ ഈ നടപടിക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങള്‍ പൊലീസിന്റെ യശസിന് മങ്ങലേല്‍പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവം ഡി.ജി.പി നേരിട്ട് അന്വേഷിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.