കൊറോണ പ്രഭവ കേന്ദ്രങ്ങളില്‍ കാസര്‍കോടിന് നാലാം സ്ഥാനം പത്തനംതിട്ട അഞ്ചാമത്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി രാജ്യത്ത് നടക്കുന്നതിനിടെ രാജ്യത്തെ പത്ത് കൊറോണ പ്രഭവ കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറങ്ങിയിരിക്കുകയാണ് കേന്ദ്രം. കേരളത്തില്‍ നിന്ന് കാസര്‍കോട് നാലാമതും പത്തനംതിട്ട അഞ്ചാമതുമായി പട്ടികയില്‍ സ്ഥാനം പിടിച്ചു,പട്ടികയില്‍ ആദ്യം ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ ആണ്,രണ്ടാമത് ഡല്‍ഹിയിലെ തന്നെ നിസാമുദ്ദീന്‍ ആണ്,മൂന്നാമത് നോയിഡയാണ്,ആറാം സ്ഥാനത്ത് മീററ്റും ഏഴാമത് ഫില്‍വാദയുമാണ്.

എട്ടാം സ്ഥാനത്ത് അഹമ്മദാബാദും ഒന്‍പതാം സ്ഥാനത്ത് മുംബയും ഇടം പിടിച്ചപ്പോള്‍ പൂനെയാണ് ലിസ്റ്റില്‍ പത്താം സ്ഥാനത്ത്. നിലവില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1251 ആയിരിക്കുകയാണ്.32 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.