കൊറോണ ; മരണസംഖ്യ 55 ആയി ; ഇന്ന് മരിച്ചത് 7 പേര്‍
രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 55 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. ഇന്ന് മാത്രം എഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1750 കടന്നു. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടും മധ്യ പ്രദേശില്‍ ഒരു മരണവുമാണ് ഇന്ന് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ 16 ഉം ആന്ധ്രാപ്രദേശില്‍ 43ഉം രാജസ്ഥാനില്‍ 13 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അസമില്‍ അഞ്ച് പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ക്കുമടക്കം ആറു ഡോക്ടര്‍മാര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു .രാജ്യത്ത് ഇതുവരെ 47951 പേരുടെ സാമ്പിളുകള്‍ 126 ലാബുകളിലായി പരിശോധിച്ചു.
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം, വീഡിയോ കോണ്‍ഫറന്‍സ് വഴി നാളെയാണ് ചേരുക. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഫോണില്‍ സംസാരിച്ചു. ഇന്ത്യയില്‍ കുടുങ്ങിയ 215 അമേരിക്കന്‍ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുപോയതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു.