കൊറോണ മരണം 79 ആയി എന്ന് സര്‍ക്കാര്‍ ; നൂറു കഴിഞ്ഞു എന്ന് മാധ്യമങ്ങള്‍
രാജ്യത്തെ കൊവിഡ് മരണം 77 ആയി. മഹാരാഷ്ട്രയിലെ പൂനയിലാണ് രണ്ട് മരണങ്ങളും ഉണ്ടായത്. പൂന സ്വദേശികളായ 60 കാരിയും 52കാരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 77 ആയി. ഇന്ത്യയില്‍ 33,74 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 267 പേര്‍ രോഗമുക്തി നേടി. മണിക്കൂറുകള്‍ക്കിടയിലാണ് പൂനയില്‍ രണ്ട് മരണങ്ങളുണ്ടായത്. നിലവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
രാജ്യത്തെ മുപ്പത് ശതമാനം ജില്ലകളിലും കൊവിഡ് ബാധിച്ചു. രോഗബാധിതരില്‍ 42 ശതമാനവും 21നും 40 ഇടയില്‍ പ്രായമുള്ളവരാണ്. ഇരുപത് വയസില്‍ താഴെ പ്രായമുള്ളവര്‍ 9 ശതമാനം. 41 നും 60 ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ 17 ശതമാനം. ഗുരുതരാവസ്ഥയില്‍ 58 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും മധ്യപ്രദേശിലും ഡല്‍ഹിയിലുമാണ് ഇതില്‍ ഭൂരിഭാഗവും. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാരുള്‍പ്പെടെ 108 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീന്‍ ചെയ്തു.
എന്നാല്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 79 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതുവരെ വായുവിലൂടെ കോവിഡ് 19 പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആറും അറിയിച്ചു. ഡല്‍ഹിയിലെ ഏഴ് മലയാളി നഴ്‌സുമാരടക്കം 3650ലധികം പേര്‍ക്കാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ദില്‍ഷാദ് ഗാഡനിലെ കാന്‍സര്‍ സെന്ററിലെയും അപ്പോളോ ആശുപത്രിയിലെയും മലയാളി നഴ്‌സുമാരടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ ഗര്‍ഭിണിയാണ്. ഗുജറാത്തില്‍ 16 പേര്‍ക്കും യുപിയില്‍ 50 പേര്‍ക്കും രാജസ്ഥാനില്‍ 6 പേര്‍ക്കും മധ്യപ്രദേശില്‍ മൂന്ന് പേര്‍ക്കും ജാര്‍ഖണ്ഡില്‍ ഒരാള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ സിആര്‍പിഎഫ് ഡിജിയടക്കം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധനക്കും അദ്ദേഹം വിധേയനായി.