തിരുവല്ല ; കൊറോണ നിരീക്ഷണത്തില്‍ ഉള്ളയാള്‍ മരിച്ചു

കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. തിരുവല്ല നെടുംപുറം പൊടിയായി സ്വദേശിയായ 62കാരനാണ് മരിച്ചത്. തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളോടു കൂടി ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

ഇദ്ദേഹത്തിന്റെ രക്ത-സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഹൈദരാബാദിലായിരുന്ന ഇദ്ദേഹം മാര്‍ച്ച് 23നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൃതശരീരം പത്തനംതിട്ട ജെനെറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് നല്‍കുന്ന പ്രാഥമിക വിവരം അനുസരിച്ച്  മരണകാരണം ഹൃദയാഘാതമാണ്.എന്നാല്‍ രക്ത-സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ആരോഗ്യവകുപ്പ് വിവരം നല്‍കുകയുള്ളൂ.