സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ; അസുഖം മാറിയത് 19 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ബാക്കി ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതുപോലെ ഇന്ന് പത്തൊമ്പത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസര്‍ഗോഡ് ഒന്‍പതും പാലക്കാട് നാലും തിരുവനന്തപുരം മൂന്നും ഇടുക്കി രണ്ടും തൃശൂര്‍ ഒരാളുടേയുമാണ് പരിശോധനാഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 371 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊവിഡ് സംശയിച്ച് 1,23490 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,22676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.