ഏഴ് പേര്‍ക്ക് കൂടി കൊറോണ ; 27 പേര്‍ രോഗമുക്തരായി
കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ചതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.രണ്ട് പേര്‍ക്ക് വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തില്‍ നിന്നാണ്. കാസര്‍കോട് 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയപ്പോള്‍ എറണാകുളം,മലപ്പുറം,പാലക്കാട് ജില്ലകളില്‍ ഒന്ന് വീതമാണ് നെഗറ്റീവ് ആയത്.ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്.
147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത് 88,855 പേരാണ്,88,332 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.ഇതുവരെ 17400 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.16459 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പ് വരുത്തി.
അതേസമയം രാജ്യത്ത് കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 12,000 കടന്നു. 24 മണിക്കൂറിനിടെ 37 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ മരണസംഖ്യ 414 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് മെട്രോകള്‍ ഉള്‍പ്പെടുന്ന 170 ഹോട്ട്സ്‌പോട്ട് ജില്ലകളുടെ പട്ടിക കേന്ദ്രം ഇന്നലെ പുറത്തിറക്കിയിരുന്നു. നോവെല്‍ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള 20 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തില്‍ 1,36,000 മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.