ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 594 ആയി. 18500ലധികം പേ4ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 1553 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2842 ആളുകള്‍ക്ക് അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ പ്രവ4ത്തനത്തില്‍ കേരളത്തിനെയും ഒഡീഷയെയും കേന്ദ്ര സ4ക്കാ4 പ്രശംസിച്ചു. രണ്ടു സംസ്ഥാനത്തിനും കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം ഇരട്ടിയാകാതെ നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡല്‍ഹിയില്‍ അഞ്ചിടത്ത് കൂടി നിയന്ത്രണങ്ങള്‍ ഏ4പ്പെടുത്തി. ഇതോടെ നിയന്ത്രണ മേഖലകളുടെ എണ്ണം 84 ആയി. ഇവിടെ നൂറിലധികം പേ4 നിരീക്ഷണത്തിലാണ്. ഇതടക്കം 78 പേ4ക്കാണ് ഇന്ന് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 47 ആയി.