കേരളത്തില്‍ ഇന്ന് പത്തുപേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു

ഇന്ന് 10 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാലു പേര്‍ക്കും, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ടുപേര്‍ വിദേശത്തു നിന്ന് വന്നവരുമാണ് ബാക്കി നാലുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധയുണ്ടായത്. ഇതുവരെ 447 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

23876 പേരാണ് ഇപ്പോല്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21334 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതില്‍ 20326 എണ്ണം നെഗറ്റീവാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ഈ നാലു ജില്ലകള്‍ റെഡ് സോണില്‍ തുടരും. കണ്ണൂര്‍ ജില്ലയില്‍ 2592 പേര്‍ നിരീക്ഷണത്തിലുണ്ട് . കാസര്‍ഗോഡ് 3126 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്. ബാക്കിലുള്ള പത്തു ജില്ലകളും ഓറഞ്ച് സോണിലാണ്.