ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധന
മരണങ്ങള് തുടരുന്നതിന്റെ ഇടയിലും രാജ്യത്ത് കൊറോണ രോഗമുക്തി നിരക്കില്‍ 14 ദിവസം കൊണ്ട് വര്‍ധനയുണ്ടായെന്ന് ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടുന്ന രോഗികളുടെ നിരക്ക് 13 ശതമാനത്തില്‍ നിന്ന് 25.19 ശതമാനമായി മാറിയിട്ടുണ്ട്. ആകെ രോഗമുക്തി നേടിയവര്‍ 8374 ആണ്. അതേസമയം മരണനിരക്ക് 3.2 ശതമാനമാണ്.മരിച്ചവരില്‍ 65 ശതമാനം പുരുഷന്മാരും 35 ശതമാനം സ്ത്രീകളുമാണ്.
ഏറ്റവും അവസാനം ലഭിച്ച കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 33610 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 1075 പേരാണ് മരിച്ചത്.ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 325ല്‍ നിന്നും 307 ആയി കുറയുകയും ചെയ്തു. അതേസമയം ഓറഞ്ച് സോണ്‍ ആയുള്ള ജില്ലകളുടെ എണ്ണം 207 ല്‍ നിന്നും 297 ആയി ഉയര്‍ന്നിട്ടുണ്ട്.