രാജ്യത്ത് രോഗികളുടെ എണ്ണം 40,000 കടന്നു , 10,887 പേര്‍ക്ക് രോഗമുക്തി ; ഇന്ന് മരിച്ചത് 83 പേര്‍
ഞായറാഴ്ച 2,487 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 40,263 ആയി. 28,070 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,887 പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 83 പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,306 ആയി. രാജ്യത്ത് ഏറ്റവുമധികം രോഗബാധയുള്ള മഹാരാഷ്ട്രയില്‍ ഇതിനോടകം 12,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 521 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്.
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഗുജറാത്തില്‍ 5,055 പേര്‍ക്കും തമിഴ്നാട്ടില്‍ 2,757 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 4,122 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 1,583 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 2,626 പേര്‍ക്കും രോഗം കണ്ടെത്തി. ജമ്മു കശ്മീരില്‍ ഞായറാഴ്ച 35 പേര്‍ക്കൂ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 701 ആയി.