ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് ; ഇതുവരെ സ്ഥിരീകരിച്ചത് 642പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരും, മലപ്പുറം സ്വദേശികളായ മൂന്നുപേരും, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്ന നാലുപേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ടുപേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. ഗുജറാത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.
142 പേര്‍ നിലവില്‍ ചികിത്സയിലാണ്,ആകെ നിരീക്ഷണത്തില്‍ ഉള്ളത് 72,000 പേരാണ്,ഇതില്‍ 71,545 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ആശുപത്രികളില്‍ 455 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിലവില്‍ സംസ്ഥാനത്ത് 33 ഹോട്‌സ്‌പോട്ടുകള്‍ ആണുള്ളത്,കണ്ണൂരിലെ പാനൂര്‍ മുനിസിപാലിറ്റിയിലെ ചൊക്ലി,മയ്യില്‍ പഞ്ചായത്തുകള്‍,കോട്ടയത്തെ കോരുത്തോട്,പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍.