പാലക്കാട് 10 മാസം പ്രായമായ കുട്ടിക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു
പാലക്കാട് ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 മാസം പ്രായമായ കുട്ടിക്ക് ഉള്‍പ്പെടെയാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റപ്പാലം, വരോട്, തോണിപ്പാടം, കാരാക്കുറുശ്ശി, കൊപ്പം, മണ്ണാര്‍ക്കാട് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും ഒരു പ്രവാസിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എന്ന് മന്ത്രി എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി.
പാലക്കാട് അതിര്‍ത്തി ജില്ല എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആളുകള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇന്ന് മുതല്‍ പാലക്കാട് നിരോധനാജ്ഞയാണ്. 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല. രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ ആണ്. ആളുകള്‍ പുറത്തിറങ്ങരുത്. പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ നിര്‍ദേശങ്ങള്‍ കുട്ടികളും രക്ഷിതാക്കളും പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു. ചെക്ക്പോസ്റ്റില്‍ കുറച്ച് സമയം ചെലവഴിച്ചവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയില്‍ നിലനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. നിരോധനാജ്ഞ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.