കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പത്മനാഭ സ്വാമി ക്ഷേത്രം
ലോക്ക് ഡൌണ്‍ കാരണം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് വാര്‍ത്തകള്‍. മാസം 1.5 കോടിയോളം വരുമാനം ഉണ്ടായിരുന്നത് നിലച്ചിട്ടും അനുബന്ധ ചിലവുകള്‍ ഒന്നും കുറയാത്തത് ആണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ശമ്പളം 20 ശതമാനം കുറയ്ക്കുകയും താത്ക്കാലിക ജീവനക്കാരുടെ ശമ്പളം 5000 രൂപയും ആക്കിയിട്ടുണ്ട്. എങ്കിലും ഇനിയും കൂടുതല്‍ ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. രതീശന്‍ പറഞ്ഞു.
ക്ഷേത്രത്തിലെ പൂജകളുടെ ചെലവ് കുറയ്ക്കാനാവില്ലയെന്നും അതിനാല്‍ പൂജാ ചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുമെന്നും വി.സതീശന്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ നീക്കിവെച്ച ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാവാതെ ചെലവുകള്‍ക്കായി മാറ്റിവെക്കുന്നുവെന്നും സര്‍ക്കാര്‍ ഗ്രാന്റ് 20 ലക്ഷത്തില്‍ നിന്ന് 2 കോടി രൂപയാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.