സംസ്ഥാനത്ത് കനത്ത മഴ ; മധ്യകേരളത്തില്‍ പലയിടത്തും വെള്ളക്കെട്ട്
സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ പലയിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരത്ത് മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ആറ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ആലപ്പുഴയില്‍ ദേശീയപാതയില്‍ ചേര്‍ത്തല, അരൂര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. വീടുകള്‍ക്ക് അകത്തും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇടുക്കിയില്‍ കട്ടപ്പനയിലും വണ്ടിപ്പെരിയാറും ശക്തമായ മഴയുണ്ട്. കോട്ടയം റബ്ബര്‍ ബോര്‍ഡിന് സമീപത്തെ ട്രെയിന്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണു. തൃശൂര്‍ ഇടവിട്ടുള്ള ‘മഴയില്‍ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കൊച്ചിയില്‍ പല ഇടങ്ങളും വെള്ളത്തില്‍ മുങ്ങിയ സ്ഥിതിയാണ്.