ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍ ; ICU വില്‍ പ്രവേശിപ്പിച്ചു
പ്രശസ്ത സിനിമാ പിന്നണി ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിനെ അതീവ ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് ആദ്യവാരമാണ് എസ് പി ബിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു സംഘം ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരന്തരം ചികിത്സിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് അഞ്ചുമുതല്‍ എം ജി എം ഹെല്‍ത്ത് കെയറിലാണ് കോവിഡിനെ തുടര്‍ന്ന് എസ് പി ബാലസുബ്രമണ്യത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് അന്നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് പതിമൂന്നാം തിയതി രാത്രി ആരോഗ്യനില വഷളായി. തുടര്‍ന്ന് വിദഗ്ദ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആയിരുന്നു എസ് പി ബിക്ക് കോവിഡ് പരിശോധന നടത്തിയത്. താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുടുംബാംഗങ്ങളുടെ ആരോഗ്യം പരിഗണിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.