കൊറോണ രോഗികള്‍ അയ്യായിരം കടന്നു
കേരളത്തില്‍ കൊറോണ രോഗികളുടെ കേസുകള്‍ അയ്യായിരം കടന്നു. ഇന്ന് 5376 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2590 പേര് ഇന്ന് ഇന്ന് രോഗമുക്തി നേടി. 20 പേരാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര് നിലവില്‍ ചികിത്സയിലാണ്.
രോഗം ബാധിച്ചവരില്‍ 99 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 51,200 സാമ്പിളുകള്‍ പരിശോധിച്ചു. ആശങ്കയുളവാക്കുന്ന വര്‍ധനവാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോസിറ്റീവാകുന്നവരില്‍ 10 വയസിന് താഴെയുള്ളവരും 60ന് മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തത്തവരുടെ എണ്ണവും കൂടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവരില്‍ രോഗം കൂടുന്ന സാഹചര്യമുണ്ട്. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനക്ക് സാധ്യതയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ചെറുപ്പക്കാരില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യമാണുള്ളത്.